Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതകർന്ന റോഡിലെ കുഴികളിൽ...

തകർന്ന റോഡിലെ കുഴികളിൽ വാഴ നട്ടും കടലാസ് വഞ്ചി ഇറക്കിയും പ്രതിഷേധം

text_fields
bookmark_border
തകർന്ന റോഡിലെ കുഴികളിൽ വാഴ നട്ടും കടലാസ് വഞ്ചി ഇറക്കിയും പ്രതിഷേധം
cancel
മട്ടാഞ്ചേരി: മൂന്ന് വർഷമായി തകർന്ന് തരിപ്പണമായി കിടക്കുന്ന കൂവപ്പാടം സാന്‍റോ ഗോപാലൻ റോഡിന്‍റ ശോച്യാവസ്ഥക്കെതിരെ റോഡിലെ കുഴികളിൽ വാഴനട്ടും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കടലാസ് വഞ്ചികൾ ഇറക്കിയും പ്രതിഷേധം. കോൾപിങ്, വൈഡ്സ്, കെ.എൽ.സി.ഡബ്ല്യൂ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. കൗൺസിലർ ബാസ്റ്റിൻ ബാബു ഉദ്ഘാടനം ചെയ്തു. അനു സെബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ പ്രഫ. എസ്തർ റാഫേൽ, റോസിലി ജൂഡ്, ഡെറോത്തി റോഡ്രിങ്സ് എന്നിവർ സംസാരിച്ചു. തുടർന്ന് സമരക്കാർ എം.എൽ.എയുടെ ഓഫിസിന് മുന്നിലും ധർണ നടത്തി . ചിത്രം: തകർന്നു കിടക്കുന്ന സാന്‍റോ ഗോപാലൻ റോഡിൽ വാഴനട്ടും കടലാസ് വള്ളമിറക്കിയും സമരക്കാർ പ്രതിഷേധിക്കുന്നു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story