Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:47 AM IST Updated On
date_range 1 Jun 2022 5:47 AM ISTസ്കൂളുകൾ തുറക്കൽ ഉച്ചഭക്ഷണത്തിന് അരി വിതരണം പൂർത്തിയായില്ല
text_fieldsbookmark_border
മട്ടാഞ്ചേരി: അധ്യയന വർഷം ആഘോഷത്തോടെ തുടങ്ങവെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള അരി പല വിദ്യാലയങ്ങളിലും കിട്ടിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് മേയ് അവസാനംതന്നെ ഇൻഡന്റ് തയാറാക്കി അയച്ചെങ്കിലും ഭക്ഷ്യ വകുപ്പ് ഗോഡൗണിൽനിന്ന് അരി ലഭ്യമായിട്ടില്ല. മാവേലി സ്റ്റോറുകളിൽ ആവശ്യത്തിന് അരി ലഭ്യമല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അറിയുന്നത്. പ്രധാനാധ്യാപകർ ഇത് സംബന്ധിച്ച് ഭക്ഷ്യ വകുപ്പ് അധികൃതരെ ബന്ധപ്പെടുമ്പോൾ ഗോഡൗണിൽ അരിയില്ലെന്ന മറുപടിയാണ് ലഭിച്ചതത്രേ. ഉച്ച ഭക്ഷണ പദ്ധതി യാതൊരു കാരണവശാലും മുടങ്ങരുതെന്ന നിർദേശമാണ് ഉപജില്ല തലത്തിൽനിന്ന് സ്കൂളുകളിലേക്ക് ലഭിച്ചത്. ഇതിന് പിന്നാലെ ഇത് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവും സ്കൂളുകളിൽ ലഭിച്ചു. മൂന്ന് ദിവസങ്ങൾക്കകം അരിയുടെ കുറവ് പരിഹരിക്കപ്പെടുമെന്നും ഉത്തരവിലുണ്ട്. പൊതുവിപണിയിൽനിന്ന് അരി വാങ്ങുമ്പോഴുണ്ടാകുന്ന ചെലവ് നൽകുമെന്നും വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story