Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:41 AM IST Updated On
date_range 1 Jun 2022 5:41 AM ISTകാലടി പാലം പുനർനിർമിക്കണം -പി.സി. തോമസ്
text_fieldsbookmark_border
കൊച്ചി: അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള എം.സി റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതതടസ്സം വരുന്നത് കാലടി പാലം ഭാഗത്താണെന്നും ഒട്ടും താമസിയാതെ പുതിയ പാലം പണിത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. ഇപ്പോഴുള്ള പാലം തീർത്തും പ്രയോജനരഹിതമാണ്. കേരളത്തിന്‍റെ വികസനത്തിനുവേണ്ടി ഏറ്റവും അടിയന്തരമായി ചെയ്യേണ്ട കാര്യം എന്ന നിലയിൽ പ്രാധാന്യം കൊടുത്ത് എം.സി റോഡിലെ പെരുമ്പാവൂർ-കാലടി റോഡിലുള്ള പെരിയാറിന് മുകളിൽ കൂടിയുള്ള പാലം പുതുതായി നിർമിച്ച്, ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story