Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:33 AM IST Updated On
date_range 1 Jun 2022 5:33 AM ISTവാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
ഗാന്ധിനഗർ: കഴിഞ്ഞദിവസം വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കുമരകം സ്വദേശി മരിച്ചു. പെരുമ്പളത്തുശ്ശേരി പി.എൻ. മോഹൻദാസാണ് (57) മരിച്ചത്. കുമരകം- കോട്ടയം റോഡിൽ രണ്ടാം കലുങ്കിന് സമീപം ശനിയാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. മോഹൻദാസും ഭാര്യ ജയശ്രീ (ബിന്ദു)യും സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. ടൗണിൽ ലഘുഭക്ഷണശാല നടത്തിവന്ന ഇവർ കട അടച്ചശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടത്തിൽപെട്ടത്. മക്കൾ: ആതിര, അതുല്യ, അഭിത. മരുമക്കൾ: ജീമോൻ, അനിയപ്പൻ. പടം: KTD Mohandas 57 ktm പി.എൻ. മോഹൻദാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story