Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:30 AM IST Updated On
date_range 1 Jun 2022 5:30 AM ISTപണവും രേഖകളും ഉടമസ്ഥന് തിരിച്ചുനൽകി
text_fieldsbookmark_border
കൂത്താട്ടുകുളം: ക്ഷേത്രദർശനത്തിനെത്തിയ ഭക്തക്ക് റോഡിൽനിന്ന് ലഭിച്ച പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനൽകി. കൂത്താട്ടുകുളം സുപ്രിയയിൽ സുമ നാരായണൻ ഓണംകുന്ന് ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടയാണ് കൂത്താട്ടുകുളം ചാരംചിറ കയറ്റത്തിൽ റോഡിൽനിന്ന് പഴ്സ് ലഭിച്ചത്. ഓണംകുന്ന് ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വല്ലാർപാടം ട്രാൻസ്പോർട്ടിങ് കമ്പനിയിൽ കണ്ടെയ്നർ ലോറി ഡ്രൈവറായ ഉഴവൂർ മുപ്രാപ്പിള്ളിൽ ഷിബു ജോസഫിന്റേതാണ് പണവും രേഖകളുമടങ്ങിയ പഴ്സ് എന്ന് കണ്ടെത്തി. ക്ഷേത്രത്തിൽ എത്തിയ ഷിബു വനിത സമാജം കമ്മിറ്റി അംഗം കൂടിയായ സുമ നാരായണനിൽനിന്ന് പഴ്സ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
