Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:51 AM IST Updated On
date_range 31 May 2022 5:51 AM ISTആമ്പല്ലൂര്‍ പഞ്ചായത്ത് ഓഫിസില്‍ മോഷണം
text_fieldsbookmark_border
കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ മോഷണ ശ്രമം. തിങ്കളാഴ്ച രാവിലെ ഓഫിസിലെത്തിയ ഉദ്യോഗസ്ഥരാണ് വാതില്‍ പൂട്ടുപൊളിച്ച നിലയില്‍ കണ്ടത്. പഞ്ചായത്തിനകത്തെ മേശകളുടെ വലിപ്പുകളെല്ലാം മോഷ്ടാവ് പരിശോധിക്കുകയും ഫയലുകളില്‍ ചിലത് വലിച്ച് പുറത്തിടുകയും ചെയ്തിരുന്നു. മുകള്‍ നിലയിലുള്ള കുടുംബശ്രീ സി.ഡി.എസ്. ഓഫിസില്‍നിന്നും 8000 രൂപയോളം നഷ്ടപ്പെട്ടു. പഞ്ചായത്തിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുന്നു. എല്ലാ മേശകളും പണം സൂക്ഷിക്കുന്ന ലോക്കറും തുറന്ന് പരിശോധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ലോക്കറില്‍ പണമില്ലായിരുന്നു. പഞ്ചായത്തിലെ സാഹചര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ആളാണോ എന്ന സംശയവുമുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. മുളന്തുരുത്തി പൊലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story