Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:49 AM IST Updated On
date_range 31 May 2022 5:49 AM ISTപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 'പോൾ മാനേജർ' ആപ്
text_fieldsbookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ പോൾ മാനേജർ ആപ്ലിക്കേഷൻ. തെരഞ്ഞെടുപ്പ് കമീഷന്‍റെ ഈ മൊബൈൽ ആപ്ലിക്കേഷന്‍റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. മഹാരാജാസിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ എത്തിയ ഉദ്യോഗസ്ഥർക്ക് നൽകിയ ആദ്യ നിർദേശം പോൾ മാനേജർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനായിരുന്നു. ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉദ്യോഗസ്ഥർ പൂർണമായും കമീഷന്‍റെ നിരീക്ഷണത്തിലാകും. പിന്നീട് പോളിങ് സ്റ്റേഷനിൽ എത്തിയ ശേഷവും വൈകീട്ടും പോളിങ് ദിവസവും ആപ്ലിക്കേഷനിൽ കൃത്യമായ വിവരങ്ങൾ ചേർക്കണം. ചൊവ്വാഴ്ച രാവിലെ മോക് പോൾ നടത്തുന്നതും പിന്നീട് രാവിലെ ഏഴിന് പോളിങ് ആരംഭിച്ച് ഓരോ ഘട്ടത്തിലും വോട്ടിങ് ശതമാനവും മറ്റു കാര്യങ്ങളും തെരഞ്ഞെടുപ്പ് കമീഷന് ലഭ്യമാകുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ്. ജീവനക്കാരുടെ സുരക്ഷ, വോട്ടിങ് പ്രക്രിയ സുതാര്യമാക്കുക, ക്രമക്കേടുകളും പരാതികളും ഒഴിവാക്കുക തുടങ്ങിയവയാണ് ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നത്. വാട്സ്ആപ് പ്രീ പോൾ സർവേ നടത്തിയാൽ നടപടി കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രീ പോൾ സവേകൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലംഘിച്ചാൽ കർശന നടപടി ഉണ്ടാവുമെന്നും കലക്ടർ അറിയിച്ചു. വാട്സ്ആപ് തുടങ്ങിയ മാർഗങ്ങളിലൂടെ സർവേ നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. പൊലീസിന് ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story