Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിൽ നിർത്തിയിട്ട...

റോഡിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച്​ ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
റോഡിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച്​ ബൈക്ക് യാത്രികൻ മരിച്ചു
cancel
‍‍‍പെരുമ്പാവൂർ: ആലുവ-പെരുമ്പാവൂർ കെ.എസ്‌.ആർ.ടി.സി റോഡിൽ പാലക്കാട്ടുതാഴം ഭാഗത്ത് റോഡ്​ നിയമം ലംഘിച്ച്​ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ്​ മരിച്ചു. മുടിക്കൽ തുകലിൽ പരേതനായ മുഹമ്മദ്കുട്ടിയുടെ മകൻ ഷമീറാണ് (47) മരിച്ചത്. ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തുനിന്ന്​ മുടിക്കലെ വീട്ടിലേക്ക് വരും വഴി റോഡിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഷമീർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ലോറി റോഡിന്റെ മധ്യത്തിൽ നിർത്തിയിട്ടതിന്​ പൊലീസ് പിഴ അടപ്പിച്ചിരുന്നു. എന്നിട്ടും ലോറി റോഡിൽനിന്ന്​ മാറ്റാൻ ഡ്രൈവർ തയാറായില്ലത്രേ. ഇതിനുശേഷമായിരുന്നു അപകടം. മാതാവ്: പരേതയായ ഐഷ. ഭാര്യ: തണ്ടേക്കാട് കൊല്ലംകുടി കുടുംബാംഗം ലൈല. മക്കൾ: മുഹമ്മദ് റിയാൽ, ആയിഷ റിഫല. ---------- ekd shameer 47 pbvr 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story