Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണർ പണിക്കിടെ...

കിണർ പണിക്കിടെ മോട്ടോറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
അടിമാലി: കിണർ നിർമാണത്തിനിടെ മോട്ടോറിൽനിന്ന് വൈദ്യുതാഘാതമേറ്റ്​ രാജാക്കാട് അടിവാരം വരാപ്പിള്ളിൽ സുനിൽകുമാറി‍ൻെറ മകൻ കൃഷ്ണകുമാർ (ഉണ്ണി -18) മരിച്ചു. രാജകുമാരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്​. ചൂരക്കവേലിൽ ശശിയുടെ നിർമാണം പൂർത്തിയാക്കിയ കിണറ്റിൽ തിങ്കളാഴ്ച രാവിലെയാണ്​ സംഭവം. റിങ്​ ഇറക്കി വെള്ളം വറ്റിച്ച ശേഷം കിണറ്റിലിറങ്ങി മോട്ടോർ എടുത്ത്​ വെക്കുന്നതിനിടെയാണ്​ വൈദ്യുതാഘാ​തമേറ്റത്​. തെറിച്ചുവീണ്​ തല റിങ്ങിൽ അടിച്ച്​ സാരമായി മുറിവേറ്റു. കൂടെയുണ്ടായിരുന്നവർ ഉടൻ അടിമാലി താലൂക്ക്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒഴിവുസമയങ്ങളിൽ റിങ്​ പണിക്കാരനായ പിതാവ് സുനിലിനെ സഹായിക്കാൻ പോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച പിതാവില്ലാതെ കൂട്ടുകാർക്കൊപ്പമാണ്​ പണിക്കുപോയത്​. രാജാക്കാട് പൊലീസ് നടപടി സ്വീകരിച്ചു. അടിമാലി താലൂക്ക്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്​മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: രാജകുമാരി മുകളേൽ പുത്തൻപുരക്കൽ ബിന്ദു. സഹോദരങ്ങൾ: ശ്രീലക്ഷ്മി, അനു. ---- ചിത്രം: TDD Krishnakumar-adimali കൃഷ്ണകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story