Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:45 AM IST Updated On
date_range 30 May 2022 5:45 AM ISTനവവൈദികർക്ക് സ്വീകരണം നൽകി
text_fieldsbookmark_border
പള്ളുരുത്തി: ഇടക്കൊച്ചി സെന്‍റ് മേരീസ് ഇടവകയിൽനിന്ന് വൈദികപ്പട്ടം സ്വീകരിച്ച ഫാ. ഫെബിൻ റിബല്ലോ, ഇടക്കൊച്ചി ലോറൻസ് ഇടവകയിൽനിന്ന് വൈദികനായ ഫാ. റൊണാൾഡ് മെന്‍റസ് എന്നിവർക്ക് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇടക്കൊച്ചി യൂനിറ്റിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുൻ എം.പി. ചാൾസ് ഡയസ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജോൺ റിബല്ലോ അധ്യക്ഷത വഹിച്ചു. യൂനിയൻ ഓഫ് ആംഗ്ലോ-ഇന്ത്യൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മാർഷൽ ഡിക്കൂഞ്ഞ, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജിജാ ടെൻസൻ, ഇടക്കൊച്ചി പി.വി.എം.എം ആംഗ്ലോ-ഇന്ത്യൻ യു.പി സ്കൂൾ പ്രധാനാധ്യാപിക സ്വപ്ന മരിയ ഫെർട്ടൽ, ജൂലാ റിബല്ലോ, റിഡ്ജൻ റിബല്ലോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story