Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:44 AM IST Updated On
date_range 30 May 2022 5:44 AM ISTഎസ്.എഫ്.ഐ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
കൊച്ചി: ഹൈകോടതി ജാമ്യം റദ്ദാക്കിയ സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ ഡി.ജി.പിക്ക് പരാതി നൽകി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോക്കെതിരെയാണ് പരാതി. ഒരു വിദ്യാർഥിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 2018ൽ എറണാകുളം നോർത്ത് സ്റ്റേഷനിൽ അർഷോക്ക് എതിരെ കേസ് എടുത്തിരുന്നതായും പിന്നീട് ജാമ്യം ലഭിച്ചെന്നും പരാതിയിൽ പറയുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ഹൈകോടതി ജാമ്യം റദ്ദാക്കിയിട്ടും ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇദ്ദേഹം ഒളിവിലാണ്, അന്വേഷിക്കുന്നുണ്ട് എന്ന മറുപടിയാണ് എറണാകുളം എ.സി.പി നൽകുന്നതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story