Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:41 AM IST Updated On
date_range 30 May 2022 5:41 AM ISTപ്രതിഷേധം ജനാധിപത്യാവകാശം - പോപുലർ ഫ്രണ്ട്
text_fieldsbookmark_border
ആലുവ: പോപുലർഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ റിമാൻഡ് ചെയ്ത നടപടി പൊലീസിന്റെ പക വീട്ടലാണെന്ന് പോപുലർ ഫ്രണ്ട് എറണാകുളം വെസ്റ്റ് ജില്ല പ്രസിഡന്റ് വി.കെ.സലീം പ്രസ്താവനയിൽ ആരോപിച്ചു. ജനാധിപത്യ രീതിയിൽ നടത്തിയ പ്രതിഷേധം വഴിയിൽ തടഞ്ഞു നിർത്തി സംസ്ഥാന സമിതിയംഗത്തെ മോചിപ്പിക്കാൻ ശ്രമിച്ചു എന്ന രീതിയിൽ പൊലീസ് വളച്ചൊടിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമാണ്. വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വഴിയിലുടനീളം ബി.ജെ.പി പ്രവർത്തകർക്ക് വാഹനത്തിൽനിന്ന് ഇറക്കി സ്വീകരണത്തിന് സൗകര്യം ചെയ്ത പൊലീസ്, ജനാധിപത്യപരമായി പോപുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തെ പ്രശ്നവത്കരിക്കുകയാണ്. ഇത്തരം പ്രചാരങ്ങളിലൂടെ സംഘടനക്ക് നേരെയുള്ള ഗൂഢാലോചന ജനകീയമായും നിയമപരമായും ചെറുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story