Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ത്യയിലെ കത്തോലിക്ക...

ഇന്ത്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നം -ആർച് ബിഷപ് ലിയോ പോൾദോ

text_fields
bookmark_border
ഇന്ത്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നം -ആർച് ബിഷപ് ലിയോ പോൾദോ കൊച്ചി: ഇന്ത്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് വത്തിക്കാൻ സ്ഥാനപതി ആർച് ബിഷപ് ലിയോ പോൾദോ ജിറെല്ലി അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയിൽ വിശ്വാസ പരിശീലന വർഷത്തിന് തുടക്കംകുറിച്ചു സംഘടിപ്പിച്ച 'ഡിഡാക്കേ 2022' മതാധ്യാപക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടത്തെ കത്തോലിക്ക വിശ്വാസ പരിശീലനരംഗം തന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. വെല്ലുവിളികൾ നിറഞ്ഞ മതബോധന രംഗത്ത് പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴ ആർച്​ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മതാധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. വിൻസെന്‍റ്​ വാര്യത്ത് ക്ലാസ് നയിച്ചു. മതബോധന ഡയറക്ടർ ഫാ. വിൻസെന്‍റ്​ നടുവിലപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പുതിയാത്ത്, ഫാ. ജോബി ആലപ്പാട്ട്, എൻ.വി. ജോസ്, ജൂഡ് സി. വർഗീസ് എന്നിവർ സംസാരിച്ചു. 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകരെ യോഗത്തിൽ ആദരിച്ചു. ER didokke -എറണാകുളത്ത്​ വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമത്തിൽ വത്തിക്കാൻ സ്ഥാനപതി ആർച് ബിഷപ് ഡോ. ലിയോ പോൾദോ ജിറെല്ലിയെ മതബോധന ഡയറക്ടർ ഫാ. വിൻസെന്‍റ്​ നടുവിലപറമ്പിൽ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story