Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ക്കൂൾ തുറക്കൽ ;...

സ്ക്കൂൾ തുറക്കൽ ; സുരക്ഷ സജ്ജീകരണങ്ങളുമായി റൂറൽ ജില്ല പൊലീസ്

text_fields
bookmark_border
സ്കൂൾ തുറക്കൽ; സുരക്ഷ സജ്ജീകരണങ്ങളുമായി റൂറൽ ജില്ല പൊലീസ് ആലുവ: സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് സജ്ജീകരണങ്ങളുമായി റൂറൽ ജില്ല പൊലീസ്. വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും. മെയിൻ റോഡിനോട് ചേർന്നുള്ള സ്കൂളുകൾക്ക് മുന്നിൽ രാവിലെയും വൈകീട്ടും പൊലീസ് സംവിധാനം ഉണ്ടാകും. പിങ്ക് പൊലീസും പ്രത്യേക ബൈക്ക് പട്രോളിങ് യൂനിറ്റും നിരത്തിലുണ്ടാകും. ബസ്​സ്റ്റാൻഡുകളിലും പൊലീസ് സാന്നിധ്യമുണ്ടാകും. സ്കൂൾ വാഹനങ്ങളിലും വിദ്യാർഥികൾ കയറുന്ന മറ്റു വാഹനങ്ങളിലും പരിശോധന നടത്തും. പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സ്കൂൾ വാഹന ഡ്രൈവർമാർക്കായി പ്രത്യേക ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിന് സമീപമുള്ള കടകളിൽ പരിശോധന നടത്തി പുകയില ഉൽപന്നങ്ങളും വിദ്യാർഥികൾക്ക് ഹാനികരമായ വസ്തുക്കളും വിൽപന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. വിൽപനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. എല്ലാ സ്കൂളിലും രണ്ടുമാസം നീളുന്ന ബോധവത്​കരണ ക്ലാസ് നടത്തുമെന്നും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. സൈബർ, ജെ.ജെ, പോക്സോ, ട്രാഫിക് തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസ്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്റ്റേഷൻ പരിധിയിലും അധ്യാപക-രക്ഷാകർതൃ പ്രതിനിധികളുമായി പൊലീസ് മീറ്റിങ്ങും നടത്തിയിരുന്നു. add on lead story
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story