Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുടിയേറ്റ്...

മുടിയേറ്റ് പുതുതലമുറകളിലേക്ക് വ്യാപിപ്പിക്കാൻ വേദിയൊരുക്കി ആലുവ ടാസ്

text_fields
bookmark_border
ആലുവ: യുനെസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടിയ മുടിയേറ്റ് പുതുതലമുറകളിലേക്ക് വ്യാപിപ്പിക്കാൻ ആലുവ ടാസ് വേദിയൊരുക്കി. കാവുകളിലും ദേവീക്ഷേത്രങ്ങളിലുമാണ് പ്രധാനമായും മുടിയേറ്റ് അവതരിപ്പിക്കാറുള്ളത്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ കലയെ പരിചയപ്പെടാനാണ് ഉദ്യമം നടത്തിയതെന്ന് ടാസ് പ്രസിഡന്‍റ്​ എസ്. പ്രേംകുമാറും സെക്രട്ടറി സി.എൻ.കെ. മാരാരും പറഞ്ഞു. മുടിയേറ്റിനെക്കുറിച്ച്​ പി.എസ്. മോഹൻ കുമാർ വിശദീകരിച്ചു. കാളിയായി ശങ്കർ മൂവാറ്റുപുഴയും ദാരികനായി ഗോപി കൂത്താട്ടുകുളവും ദാനവേന്ദ്രനായി കിഷോറും കൂളിയായി ജയനും നാരദനായി നാരായണൻ മൂവാറ്റുപുഴയും വേഷമിട്ടു. കളമെഴുത്ത്, തിരിയുഴിച്ചിൽ, ദേവീപൂജ, കളംമായ്ക്കൽ തുടങ്ങിയ ചടങ്ങുകളും നടത്തി. കോതമംഗലം കോഴിപ്പിള്ളി ശ്രീഭദ്ര കലാലയ മുടിയേറ്റ്​ സംഘമായിരുന്നു അവതാരകർ. പെരുമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽനിന്നാണ് കാളി പുറപ്പാട് നടന്നത്. ea yas1 tass ആലുവ ടാസിൽ നടന്ന മുടിയേറ്റ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story