Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:37 AM IST Updated On
date_range 30 May 2022 5:37 AM ISTജി.എസ്.ടി അപാകതകൾ പരിഹരിക്കണം -ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ
text_fieldsbookmark_border
കൊച്ചി: സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിപീഠങ്ങൾ ചൂണ്ടിക്കാട്ടിയ ജി.എസ്.ടി അപാകതകൾ പരിഹരിക്കണമെന്ന് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. ജി.എസ്.ടി വകുപ്പ് അടിക്കടി നടപ്പാക്കുന്ന നിർദേശങ്ങൾ പാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അനുഭാവപൂർവം പരിഗണിക്കണം. കുത്തക വ്യാപാര സ്ഥാപനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ എട്ടുലക്ഷത്തോളം വരുന്ന വിതരണ വ്യാപാര സ്ഥാപനങ്ങളും ആറു കോടിയിലധികം വരുന്ന ചില്ലറ വ്യാപാരികളും പ്രതിസന്ധിയിലാകുമെന്ന് സമ്മേളനം വിലയിരുത്തി. കൃഷി, വ്യവസായം എന്നിവക്കൊപ്പം വ്യാപാര മേഖലയെയും ശക്തിപ്പെടുത്താനുള്ള നടപടി സർക്കാർ ഭാഗത്തുനിന്നുണ്ടാവണം. വ്യവസായ പാർക്കുകളുടെ മാതൃകയിൽ വെയർഹൗസ് പാർക്കുകൾക്ക് സ്ഥലം അനുവദിച്ചാൽ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഫെഡറേഷൻ തയാറാണ്. കയറ്റിറക്ക് ജോലികളിൽ ഉൾപ്പെടെ സ്വന്തം ജീവനക്കാരെ ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധം തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനത്തിൽ എഫ്.എസ്.ഐ.ഡി.എ പ്രസിഡന്റ് വി. അയ്യപ്പൻ നായർ അധ്യക്ഷത വഹിച്ചു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുജീബുർ റഹ്മാൻ, ബിനു മഞ്ഞളി, വത്സൻ മേനോൻ, വിൻസെന്റ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story