Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ് പിടികൂടിയ...

കഞ്ചാവ് പിടികൂടിയ സംഭവം: ഒരു പ്രതിയുടെ കടി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

text_fields
bookmark_border
അങ്കമാലി: കരയാംപറമ്പ് ഫെഡറൽ സിറ്റി ടവർ ഫ്ലാറ്റിന്റെ പാർക്കിങ് സ്ഥലത്ത് കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടിയ കേസിൽ ഒരു പ്രതിയുടെകൂടി ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. എരൂർ തൈക്കാട് അമ്പലത്തിന് സമീപം പാലക്കൽ വീട്ടിൽ അതുലിന്റെ (20) അക്കൗണ്ടാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മരവിപ്പിച്ചത്. മയക്കുമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. രണ്ടു ബാങ്കുകളിലായി 1.10 ലക്ഷം രൂപയാണുണ്ടായിരുന്നത്. ഫ്ലാറ്റിന്റെ പാക്കിങ് സ്ഥലത്ത് നിർത്തിയിരുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറിൽനിന്നാണ് 11.5 കിലോ കഞ്ചാവും ഒന്നര കിലോയോളം ഹഷീഷ് ഓയിലും പിടികൂടിയത്. കേസിലെ 13ാം പ്രതിയാണ് അതുൽ. കേസുമായി ബന്ധപ്പെട്ട് ഇയാൾ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഞ്ചാവും ഹഷീഷ് ഓയിലും മറ്റു പ്രതികളിൽനിന്ന് വാങ്ങി വിൽപന നടത്തിയിരുന്നതും അതുലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story