Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധിക മരിച്ച സംഭവം:...

വയോധിക മരിച്ച സംഭവം: പ്രതിക്കെതിരെ കൊലക്കുറ്റം

text_fields
bookmark_border
വയോധിക മരിച്ച സംഭവം: പ്രതിക്കെതിരെ കൊലക്കുറ്റം
cancel
അമ്പലപ്പുഴ: വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിന്‍റെ മർദനത്തിൽ പരിക്കേറ്റ് 65കാരി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുലക്കുറ്റം ചുമത്തും. അമ്പലപ്പുഴ സ്വദേശിയായ വീട്ടമ്മ മരിച്ച കേസിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നഗമംഗലം കോളനിയിൽ സുനീഷിനെതിരെയാണ് (അപ്പു -22) കൊലക്കുറ്റം ചുമത്തുക. വീട്ടിൽ തനിച്ചുകഴിഞ്ഞ 65കാരിയായ വീട്ടമ്മയെ 25ന് രാത്രിയാണ് സുനീഷ് ആക്രമിച്ചത്. ദേഹമാസകലം പരിക്കേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ശനിയാഴ്ച വൈകീട്ട് 3.30ഓടെയാണ് മരിച്ചത്. ഇവരുടെ ആന്തരികാവയവങ്ങൾക്കുൾപ്പെടെ ഗുരുതര പരിക്കേറ്റതായാണ് പോസ്റ്റ്​മോർട്ടം റിപ്പോർട്ടെന്ന് അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷ് പറഞ്ഞു. സംഭവത്തെ തുടർന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സുനീഷിനെ റിമാൻഡ്​ ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നും സി.ഐ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ചും നാട്ടിലെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് മഹിള അസോസിയേഷൻ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കാവ്യഭാവനയിൽനിന്ന് ഗ്രാമസേവാസമിതി വരെ നടത്തിയ പ്രകടനം ജില്ല പ്രസിന്‍റ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. നിഷ മനോജ് അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.സി ചെയർപേഴ്സൻ അഡ്വ. ജലജ ചന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. ഷിബു, അംഗങ്ങളായ ആർ. ജയരാജ്, ബി. ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ ശോഭ ബാലൻ, അജീഷ്, രഞ്ജിത്ത്, ശ്രീജിത്ത്, വിജേഷ്, ഗീത ഷിബു എന്നിവർ സംസാരിച്ചു. മായ സുരേഷ് സ്വാഗതം പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ചും നാട്ടിലെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ മഹിള അസോസിയേഷൻ മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ജില്ല പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story