Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രമേഹ നിർണയ ക്യാമ്പും...

പ്രമേഹ നിർണയ ക്യാമ്പും ബോധവത്​കരണ ക്ലാസും

text_fields
bookmark_border
കോതമംഗലം: പിണ്ടിമന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ജാഗ്രത സമിതി, കുടുംബശ്രീ, അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ പ്രമേഹരോഗ നിർണയ ക്യാമ്പും മഴക്കാല പൂർവ ശുചീകരണ ബോധവത്​കരണ ക്ലാസും സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സാബു എം. ദേവസ്യ, എബി ജോർജ് എന്നിവർ ക്ലാസ് നയിച്ചു. വാർഡ് മെംബർ എസ്.എം. അലിയാർ അധ്യക്ഷത വഹിച്ചു. ആശ വർക്കർ അജിത് രാജു, ലൈബ്രറി സെക്രട്ടറി അശ്വതി, തൊഴിലുറപ്പ് മേൽനോട്ട ചുമതലക്കാരായ സിനി സുഗതൻ, അസ്മ പരീത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സമൂഹ പങ്കാളിത്തത്തോടെ കിണർ ക്ലോറിനേഷൻ, മാലിന്യ ഉറവിട സംസ്കരണം, കനാൽ, തോട് ശുചീകരണം തുടങ്ങിയവ വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story