Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:49 AM IST Updated On
date_range 29 May 2022 5:49 AM ISTമുനമ്പം ജനമൈത്രി പൊലീസ് ലഹരിവിരുദ്ധ വിളംബര റാലി സംഘടിപ്പിച്ചു
text_fieldsbookmark_border
ചെറായി: അതിഭീകരമാംവിധം വ്യാപിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിനും എതിരെ പോരാടാനും മയക്കുമരുന്ന് വില്‍പന മാഫിയകളെ നിയമത്തിൻെറ പിടിയില്‍ എത്തിക്കാനും പൊലീസിന് ജനകീയ പിന്തുണ അത്യാവശ്യമാണെന്ന് എസ്.പി കെ. ലാല്‍ജി. 'ലഹരി വിമുക്ത മുനമ്പം' ആശയം മുന്‍നിര്‍ത്തി പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളെ ലഹരിമുക്തമാക്കുക ലക്ഷ്യത്തോടെ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ വിളംബര റാലി ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളത്താം കുളങ്ങരയില്‍നിന്ന് ആരംഭിച്ച റാലി ചെറായി ദേവസ്വം നടയില്‍ സമാപിച്ചു. സ്റ്റേഷന്‍ പരിധിയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന നാലു കേന്ദ്രങ്ങളില്‍ ചെണ്ടകൊട്ടി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മുനമ്പം ഡിവൈ.എസ്.പി ടി.ആര്‍. രാജേഷ് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് നിബിന്‍, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് രമണി അജയന്‍, മുനമ്പം സി.ഐ എ.എ. യോശുദാസ്, എസ്.ബി.ഐ ചെറായി ശാഖ മാനേജര്‍ വിനോദ് വാസു, മുനമ്പം എസ്.ഐ കെ.എസ്. ശ്യാംകുമാര്‍, കെ.കെ. അബ്ദുൽ റഹ്മാന്‍, റെസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനാംഗങ്ങള്‍ എന്നിവര്‍ റാലിയിൽ പങ്കെടുത്തു. flagoff മുനമ്പം ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ വിളംബര റാലി ജില്ല പൊലീസ് അഡീഷനല്‍ എസ്.പി കെ. ലാല്‍ജി ഫ്ലാഗ്ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
