Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരുകൈയും വിട്ട്​ ബസ്​...

ഇരുകൈയും വിട്ട്​ ബസ്​ ഓടിച്ചു; ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തു

text_fields
bookmark_border
ഇരുകൈയും വിട്ട്​ ബസ്​ ഓടിച്ചു; ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തു
cancel
ആലുവ: അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തു. ബിബിനയെന്ന മാധ്യമപ്രവർത്തകയാണ് അപകടകരമായ ഡ്രൈവിങ്​ വിഡിയോയിൽ പകർത്തിയത്. ഇത് സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് നടപടിയുണ്ടായത്. വിഡിയോ കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമീഷണർ ആലുവ ജോയന്‍റ്​ ആർ.ടി.ഒ സലിം വിജയകുമാറിന് നടപടികൾക്കായി കൈമാറിയിരുന്നു. ഇതി‍ൻെറ അടിസ്ഥാനത്തിൽ ആലുവയിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ജസ്റ്റിൻ, രാജേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഫോർട്ട്കൊച്ചിയിൽനിന്ന്​ ആലുവയിലേക്ക്​ യാത്ര ചെയ്ത 'സിംല' ബസിൽനിന്നുള്ളതായിരുന്നു​ ദൃശ്യം. ഡ്രൈവർ രാഹുൽ ബാബുവി‍ൻെറ ലൈസൻസാണ്​ താൽകാലികമായി റദ്ദാക്കിയത്​. ട്രിപ്പിനിടയിൽ ഇടപ്പള്ളി ഭാഗത്തുവെച്ചാണ് ബസിൽ യാത്ര ചെയ്തിരുന്ന മാധ്യമപ്രവർത്തക വിഡിയോ പകർത്തിയത്. ദൃശ്യത്തിൽ ഡ്രൈവർ ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയും മൊബൈലിൽ ടൈപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതേസമയത്തുതന്നെ മറു കൈയുപയോഗിച്ച് വാട്ടർബോട്ടിലിൽനിന്നും വെള്ളം കുടിക്കുന്നതും കാണാം. രണ്ട് കൈയും വിട്ട് ഓടിക്കുന്നതിനിടയിൽ ബസ് ഗട്ടറിൽ വീഴുന്നതായും അനുഭവപ്പെടുന്നുണ്ട്. ക്യാപ്‌ഷൻ ea yas7 driver ഡ്രൈവർ ഇരുകൈയും വിട്ട് ബസ് ഓടിക്കുന്ന ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story