Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:46 AM IST Updated On
date_range 29 May 2022 5:46 AM ISTഅവബോധന ക്ലാസ് സംഘടിപ്പിച്ചു
text_fieldsbookmark_border
പള്ളിക്കര: അമ്പലമേട് ജനമൈത്രി പൊലീസ് പ്രദേശത്തെ വിവിധ റെസിഡൻറ്സ് അസോസിയേഷനുകൾ, ജനമൈത്രി സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അവബോധന ക്ലാസ് സംഘടിപ്പിച്ചു. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. സി.ഐ ലാൽ സി. ബേബി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സി.ജി. നിഷാദ്, ഷാനിഫ ബാബു, സജിത പ്രദീപ്, പ്രിൻസിപ്പൽ എസ്.ഐ തോമസ് കെ. ഐസക്, സി.ആർ.ഒ എസ്.ഐ അബ്ദുൽ ജബ്ബാർ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി.വി. സുകുമാരൻ, അനിൽ നെടിലാൽ, എ.എസ്.ഐ ബിജു വിൻസെന്റ്, ബീറ്റ് ഓഫിസർമാരായ റെജിമോൻ പി.കെ, സുമേഷ് പി.കെ. തുടങ്ങിയവർ സംസാരിച്ചു. സൈബർ സെൽ എ.എസ്.ഐ പ്രമോദ് വൈറ്റി , ജനമൈത്രി ട്രെയിനർ അജീഷ് കെ.പി എന്നിവർ ക്ലാസ് നയിച്ചു. പടം. അമ്പലമേട് ജനമൈത്രി പൊലീസും റെസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്യുന്നു (em palli 1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story