Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:45 AM IST Updated On
date_range 29 May 2022 5:45 AM IST'സ്കൂൾ പാചകത്തൊഴിലാളികളെ കണ്ടിജൻസി ജീവനക്കാരായി അംഗീകരിക്കണം'
text_fieldsbookmark_border
കൊച്ചി: സ്കൂൾ പാചകത്തൊഴിലാളികളെ കണ്ടിജൻസി ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്കൂൾ പാചകത്തൊഴിലാളി (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അർഹതപ്പെട്ട ഒരുരൂപയുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ പോലും സെക്രട്ടേറിയറ്റിനും പാർലമെന്‍റിനും മുന്നിൽ നിരന്തരം സമരം ചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികളെന്നും അവർ പറഞ്ഞു. എറണാകുളത്ത് അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന സമ്മേളനം എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിച്ച മിനിമം വേതനമങ്കിലും ജീവനക്കാർക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് എസ്. ശകുന്തള അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, ഗ്രോ വാസു, പ്രഫ. കുസുമം ജോസഫ്, ഇ.കെ. ശ്രീനിവാസൻ, തേറമ്പിൽ ശ്രീധരൻ, ജി. ഷാനവാസ്, മലയിൻകീഴ് ശശികുമാർ, ടി.കെ. ബാലഗോപാലൻ, ഒ. പത്മനാഭൻ, എ.ജി. മുകേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ ER HMS സ്കൂൾ പാചകത്തൊഴിലാളി സംഘടന സംസ്ഥാന സമ്മേളനം എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story