Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണപ്പുറം മിന്നലെ...

മണപ്പുറം മിന്നലെ അവാർഡുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കൊച്ചി: 16ാം​ . പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിൽ ശ്രദ്ധേയരായവരെയാണ്​ പുരസ്കാര വിതരണത്തിനായി തിരഞ്ഞെടുത്തത്​​. സംവിധായകൻ റോയ്​ മണപ്പള്ളിൽ അധ്യക്ഷനായ എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ, ഗിരിജ സേതുനാഥ്​, നടൻ ടോണി എന്നിവർ അംഗങ്ങളായ ജൂറിയാണ്​ അവാർഡ്​ നിർണയം നടത്തിയത്​. മികച്ച നടനായി ​സജിൻ(ഏഷ്യാനെറ്റ്​ -സാന്ത്വനം), മികച്ച നടിയായി റെബേക്ക സന്തോഷ്​ (സൂര്യ ടി.വി-കളിവീട്​), മികച്ച സഹനടനായി മോഹനൻ അയിരൂർ (കളിവീട്​-സൂര്യ ടി.വി), മികച്ച സഹനടിയായി ​പ്രിയ മേനോൻ (സ്വന്തം സുജാത -സൂര്യ ടി.വി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ്​ അവാർഡുകൾ - മികച്ച വാർത്ത അവതാരകൻ- നൃപൻ ചക്രവർത്തി (കൈരളി ടി.വി), അവതാരക- പാർവതി കുര്യാക്കോസ്​ (മനോരമ ന്യൂസ്​), മികച്ച അന്വേണാത്മക വാർത്ത റിപ്പോർട്ടിങ്​ ​- ദീപക്ക്​ ധർമടം, മികച്ച സാമൂഹിക പ്രസക്ത വാർത്ത റിപ്പോർട്ട്​ -ജെവിൻ ടുട്ടോ (മനോരമ ന്യൂസ്​) എന്നിവർ അർഹരായി. പത്ര-മാധ്യമ പുരസ്​കാരങ്ങൾക്ക്​ ടി.ജെ. ശ്രീജിത്ത്​ (മാതൃഭൂമി വാരാന്തപ്പതിപ്പ്​), മനുഷെല്ലി (വാർത്ത ചിത്രം), റേഡിയോ വിഭാഗത്തിൽ മികച്ച ആർജെയായി നീന മേനോൻ എന്നിവരും പുരസ്​കാരത്തിന്​ അർഹരായി. അവാർഡ്​ 31ന്​ ലെമെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story