Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂള്‍...

സ്‌കൂള്‍ പ്ര​വേശനത്തിന്​ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

text_fields
bookmark_border
പെരുമ്പാവൂര്‍: മേഖലയില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ പല സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പലതിലും അറ്റകുറ്റപ്പണികളും പെയ്ന്റിങ് ജോലികളും പൂര്‍ത്തിയായി. ബാക്കിയുള്ള ജോലികള്‍ ഞായറാഴ്ചയോടെ തീര്‍ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11 യു.പി, 18 എല്‍.പി, 19 ഹയര്‍ സെക്കൻഡറി, 15 എയ്ഡഡ് എല്‍.പി, അഞ്ച് എയ്ഡഡ് യു.പി സ്‌കൂളുകളാണ് പെരുമ്പാവൂര്‍ എ.ഇ.ഒക്ക് കീഴിലുള്ളത്. നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളായ ഗോള്‍സ്, ബോയ്‌സ് ഹയര്‍ സെക്കൻഡറികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ബോയ്‌സില്‍ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിര്‍മാണവും, പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും ഇതിനോടകം നടന്നു. പരിസര ശുചീകരണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ജോലികള്‍ രക്ഷാകര്‍തൃ സമിതികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. കോവിഡിനെ തുടര്‍ന്ന് നിശ്ചലമായി കിടന്ന വാഹനങ്ങള്‍ നന്നാക്കലും കഴുകി വൃത്തിയാക്കലും ഇതിനോടകം നടത്തി. ഡ്രൈവര്‍മാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് ലഭ്യമാക്കി. പാചകപ്പുര വൃത്തിയാക്കലും പാചക തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡുകള്‍ പുതുക്കലും പൂര്‍ത്തിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story