Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമർച്ചന്‍റ്​സ്...

മർച്ചന്‍റ്​സ് അസോസിയേഷൻ വാർഷികവും കുടുംബമേളയും

text_fields
bookmark_border
മൂവാറ്റുപുഴ: മർച്ചന്‍റ്​സ്​ അസോസിയേഷൻ പേഴയ്ക്കാപ്പിള്ളി യൂനിറ്റ് വാർഷിക പൊതുയോഗവും കുടുംബമേളയും ചൊവ്വാഴ്ച നടക്കും. ഭരണസമിതി തെരഞ്ഞെടുപ്പ്, അവാർഡ് വിതരണം, ഫോട്ടോ അനാച്ഛാദനം, കലാപരിപാടികൾ, മാധ്യമ പുരസ്​കാര വിതരണം തുടങ്ങിയവ നടക്കുമെന്ന്​ പ്രസിഡന്‍റ്​ പി.എ. കബീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പേഴക്കാപ്പിള്ളി ഷമ്മാ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് പ്രസിഡന്‍റ്​ പതാക ഉയർത്തും. കുടുംബമേള ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് നടക്കുന്ന വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്‍റ്​ കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്യും. മർച്ചന്‍റ്​സ്​​ അസോസിയേഷൻ പേഴക്കാപ്പിള്ളി യൂനിറ്റ് ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് മാധ്യമം ലേഖകൻ കെ.പി. റസാക്കിന് ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് സമ്മാനിക്കുമെന്നും യൂനിറ്റ്​ പ്രസിഡന്‍റ്​ പി.എ. കബീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി പി.സി. മത്തായി, വൈസ് പ്രസിഡന്‍റുമാരായ പി.എം. നവാസ്, ഇ.എം. ഷാജി, എം.എ. നാസർ, സുലൈഖ അലിയാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story