Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിന്‍റെ മർദനത്തിൽ...

യുവാവിന്‍റെ മർദനത്തിൽ പരിക്കേറ്റ വയോധിക മരിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: വീട്ടിൽ അതിക്രമിച്ച്​ കയറിയ യുവാവിന്‍റെ മർദനത്തിൽ പരിക്കേറ്റ 65കാരി മരിച്ചു. അമ്പലപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് ശനിയാഴ്ച വൈകീട്ട് 3.30ഓടെ മരിച്ചത്. 25ന് രാത്രിയിലായിരുന്നു സംഭവം. വീട്ടിൽ തനിച്ച്​ കഴിയുകയായിരുന്ന ഇവരെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാഗമംഗലം കോളനിയിൽ സുനീഷ് (അപ്പു - 22) ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നടത്തുന്ന പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അക്രമശേഷം വീട്ടമ്മയുടെ മൊബൈൽ ഫോണും ടോർച്ചുമായി ഒളിവിൽ പോയ സുനീഷിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ്​ ചെയ്തിരുന്നു. ഇയാളെ ശനിയാഴ്ച കോടതി റിമാന്‍ഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story