Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:42 AM IST Updated On
date_range 29 May 2022 5:42 AM ISTവത്തിക്കാൻ അംബാസിഡർ വെണ്ടുരുത്തി പള്ളി സന്ദർശിച്ചു
text_fieldsbookmark_border
കൊച്ചി: ഇന്ത്യയിലെ വത്തിക്കാൻ അംബാസിഡർ ആർച്ചുബിഷപ് ലിയോ പോൾ ദോ ജിറേലി വെണ്ടുരുത്തി പള്ളി സന്ദർശിച്ചു. പള്ളിയുടെ പൗരാണിക സൗന്ദര്യം നശിക്കാതെ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ ക്രിസ്തീയ ചരിത്രത്തിലെ പുണ്യമായ അവശേഷിപ്പാണ് വെണ്ടുരുത്തി പള്ളിയെന്ന് അദ്ദേഹം പറഞ്ഞു. വരാപ്പുഴ അതിരൂപത അർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ, വികാരി ജനറൽ മാത്യു കല്ലിങ്കൽ, ഫാ. എബിജിൻ അറയ്ക്കൽ തുടങ്ങിയവർ അംബാസിഡറിനെ അനുഗമിച്ചു. വെണ്ടുരുത്തി പള്ളിവികാരി ഫാ. അൽഫോൺസ് പനക്കൽ ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയും പള്ളിയുടെ ചരിത്രത്തെക്കുറിച്ച് ലഘുവിവരണം നൽകുകയും ചെയ്തു. PHOTO CAPTION venduruthi വത്തിക്കാൻ അംബാസിഡർ ആർച്ച് ബിഷപ് ലിയോ പോൾ ദോ ജിറേലി പുരാതനമായ വെണ്ടുരുത്തി പള്ളിയിലെത്തി വിശ്വാസികളെ ആശീർവദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story