Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:42 AM IST Updated On
date_range 29 May 2022 5:42 AM ISTറോഡുകളുടെ ശോച്യാവസ്ഥ: ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: പൊതുമരാമത്ത് വകുപ്പിൻെറ ചുമതലയിൽ പെരുമ്പാവൂരിലും ചേപ്പനത്തുമുള്ള രണ്ട് റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ഹൈകോടതി അധികൃതരുടെ വിശദീകരണം തേടി. പെരുമ്പാവൂർ -കോതമംഗലം റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് സർക്കാർ അഭിഭാഷകൻ ജൂൺ പത്തിന് വിശദീകരണം നൽകാൻ നിർദേശിച്ച സിംഗിൾബെഞ്ച് കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഉപയോഗിക്കാനാവാത്ത തരത്തിൽ കിടക്കുന്ന കുമ്പളം ചേപ്പനത്തെ കോടീശ്വരർ റോഡിൻെറ ദുരവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന് വിശദീകരണം തേടി. നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികളിലാണ് സിംഗിൾബെഞ്ചിൻെറ നിർദേശം. കൊച്ചി നഗരത്തിലെ മിക്കവാറും റോഡുകളുടെ സ്ഥിതി തൃപ്തികരമാണെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറി വ്യക്തമാക്കി. എന്നാൽ, ആശങ്കയുള്ള ചില റോഡുകൾ വ്യക്തമാക്കിയ അമിക്കസ്ക്യൂറി ഇവയുടെ പട്ടിക കൊച്ചി നഗരസഭയുടെ അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു. കിഴക്കമ്പലം-പട്ടിമറ്റം-നെല്ലാട് റോഡിൻെറ നിർമാണ പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. റോഡ് നിർമാണത്തിന് സർക്കാർ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചതായും ജൂൺ ആറിന് തുറക്കുമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story