Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:40 AM IST Updated On
date_range 29 May 2022 5:40 AM ISTദലിത് വിഭാഗങ്ങൾ അർഹതപ്പെട്ട അവകാശങ്ങൾക്കുവേണ്ടി പോരാട്ടം തുടരണം -ജി. സുധാകരൻ
text_fieldsbookmark_border
അമ്പലപ്പുഴ: ദലിത് വിഭാഗങ്ങൾ തങ്ങളുടെ അർഹതപ്പെട്ട അവകാശങ്ങൾക്കുവേണ്ടി പോരാട്ടം തുടരണമെന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ രജത ജൂബിലി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതരുടെ സാഹിത്യ കൃതികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രത്യേക ഗ്രാന്‍റ് അനുവദിക്കണം. പാർലമെന്‍റ് - നിയമസഭാ സീറ്റുകളിൽ ദലിത് വിഭാഗത്തിനുള്ള സീറ്റുകളുടെ എണ്ണം വർധിപ്പിക്കണം. കേന്ദ്ര-സംസ്ഥാന സർവിസുകളിലെ ഉന്നത തസ്തികകളിലും നീതിന്യായ വകുപ്പുകളിലും ദലിതർക്ക് പ്രത്യേക പോസ്റ്റുകൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ദലിത് സാഹിത്യ അക്കാദമി സംസ്ഥാന പ്രസിഡന്‍റ് തോട്ടപ്പള്ളി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു മുഖ്യപ്രഭാഷണം നടത്തി. വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ് വീണാവൈഗ, വനിതവിഭാഗം ജനറൽ സെക്രട്ടറി പ്രീത കുളത്തൂർ, ബി.ഡി.എസ്.എ സെക്രട്ടറി എം.വി. അനിത മലപ്പുറം, മധു കലയതോലിൽ, വി.വി. രാധാകൃഷ്ണൻ, ശാന്തകുമാരി വെളിയനാട്, കെ. കൃഷ്ണമ്മ, ലക്ഷ്മി കരുണാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ. ജയൻ സി. കുന്നത്തൂരിന്‍റെ 'ഫസ്ഖ് കഥകൾ' എന്ന പുസ്തകം ജി.സുധാകരൻ പ്രകാശനം ചെയ്തു. 'വിദ്യ അന്യമാകുന്ന ദലിത് ജനത' വിഷയത്തിൽ ഡോ. ജയൻ സി. കുന്നത്തൂർ വിഷയം അവതരിപ്പിച്ചു. രാജൻ വളഞ്ഞവട്ടം അധ്യക്ഷത വഹിച്ചു. ഞായറാഴ്ച രാവിലെ 10ന് രജത ജൂബിലി നേതൃസംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഫോട്ടോ ക്യാപ്ഷൻ - ഭാരതീയ ദലിത് സാഹിത്യ അക്കാദമി രജത ജൂബിലിയാഘോഷം സംസ്ഥാന സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു apl dalith amb
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story