Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാ. ആന്‍റണി ഇലവുംകുടി

ഫാ. ആന്‍റണി ഇലവുംകുടി

text_fields
bookmark_border
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതാംഗമായ (97) നിര്യാതനായി. 1955 മാർച്ച് 12ന് പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം, ഞാറക്കൽ, എറണാകുളം ബസിലിക്ക പള്ളികളിൽ അസി. വികാരി, ചുണങ്ങംവേലി, കാലടി, ചേർത്തല-മുട്ടം, മറ്റൂർ, ശ്രീമൂലനഗരം പള്ളികളിൽ വികാരി, തൃപ്പൂണിത്തുറ, അങ്കമാലി എന്നിവിടങ്ങളിൽ റെസിഡന്‍റ്​ പ്രീസ്റ്റ്, ആർച് ബിഷപ്പിന്‍റെ സെക്രട്ടറി, പെറ്റി സെമിനാരി പ്രഫസർ, വിയാനി പ്രിൻറിങ്​സ്​ മാനേജിങ്​ എഡിറ്റർ, ലിസി ഹോസ്പിറ്റൽ, മോണ്ട് ഫോർട്ട് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ ചാപ്ലയിൻ, സെന്‍റ്​ പോൾസ് പ്രീസ്റ്റ് ഹോം അസിസ്റ്റൻറ് ഡയറക്ടർ, എറണാകുളം-മിസം, മലബാർ മെയിൽ എന്നിവയുടെ എഡിറ്റർ, അമ്മ മാഗസിൻ കോഓഡിനേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഐമുറി ഇലവുംകുടി പരേതരായ ദേവസിയും മറിയവുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: പരേതരായ പൈലി, കുരുവിള, ചാക്കോ, ജോസഫ്, വർഗീസ്. സാനി, മേരി ആന്‍റണി മാളിയേക്കൽ. 98 ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഫാ. ഇലവുംകുടിയെ വൈദികരത്നം പുരസ്കാരം നൽകി സഭ ആദരിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട്​ മൂന്നിന് ഐമുറി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ. (ചിത്രം) മെയിലിൽ അയക്കാം obt father antony
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story