Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:46 AM IST Updated On
date_range 28 May 2022 5:46 AM ISTപൊലീസ് നടപടി ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയൻ
text_fieldsbookmark_border
ആലുവ: സാമൂഹികവിരുദ്ധരായ സ്വകാര്യ ബസ് തൊഴിലാളികൾ മറ്റു തൊഴിലാളികൾക്ക് തലവേദനയായി. ഗുണ്ട- ലഹരി മാഫിയ ബന്ധങ്ങളുള്ള തൊഴിലാളികളും അവരുടെ കൂട്ടാളികളും സ്റ്റാൻഡിൽ സമാന്തര ഭരണം നടത്തുന്ന സാഹചര്യമെന്ന് തൊഴിലാളി യൂനിയനുകൾ പറയുന്നു. ഏറെ നാളായി ഇത്തരക്കാർ സ്റ്റാൻഡിൽ തമ്പടിച്ചിട്ട്. രാപ്പകൽ ഭേദമന്യേ ഇത്തരക്കാരുടെ വിളയാട്ടമാണ്. രാത്രി പൂർണമായും ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ് സ്റ്റാൻഡ്. യാത്രക്കാർക്കും വ്യാപാരികൾക്കും ഇവർ തലവേദനയായിട്ട് കാലങ്ങളായി. നിലവിൽ ബസ് ജീവനക്കാരെയും മർദിക്കുന്ന സാഹചര്യമാണുള്ളത്. മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിക്കുന്ന തൊഴിലാളികളെ സംഘമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് തൊഴിലാളികൾ ആരോപിച്ചു. സ്വകാര്യ ബസ്സ്റ്റാൻഡിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും പൊലീസ് എയ്ഡ് പോസ്റ്റിൽ മുഴുവൻ സമയം പൊലീസ് സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകൾ സംയുക്തമായി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story