Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:46 AM IST Updated On
date_range 28 May 2022 5:46 AM ISTമാർഗദർശി ശിൽപശാല കമ്മിറ്റി രൂപവത്കരണം
text_fieldsbookmark_border
നായരമ്പലം: ഭിന്നശേഷിക്കാരായ യുവജനങ്ങളെ സംരംഭക പ്രവർത്തനങ്ങളിലൂടെ സ്വാശ്രയത്വത്തിലേക്ക് നയിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹികപ്രവർത്തന വിഭാഗമായ സഹൃദയ, എനേബിൾ ഇന്ത്യ, ഗ്രാമീണ സ്വയംതൊഴിൽ കേന്ദ്രം എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തി. 18നും 40നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മകൾ രൂപവത്കരിച്ച് വിവിധ സ്വയം തൊഴിലുകളിലും സംരംഭക പ്രവർത്തനങ്ങളിലും പരിശീലനവും സാങ്കേതിക പിന്തുണയും നൽകി സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.പി. ഷിബു, അഗസ്റ്റിൻ മണ്ടോത്ത്, സ്ഥിരംസമിതി ചെയർപേഴ്‌സൻ ജിജി വിൻസെന്‍റ്, എനേബിൾ ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ ആർ. മുരളീകുമാർ, സീനിയർ മാനേജർ ഷിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story