Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാറപ്പൊടി കിടന്ന...

പാറപ്പൊടി കിടന്ന റോഡ്​ വൃത്തിയാക്കി

text_fields
bookmark_border
പാറപ്പൊടി കിടന്ന റോഡ്​ വൃത്തിയാക്കി
cancel
കാലടി: കാലടി-മഞ്ഞപ്ര റോഡിൽ കുഴിയമ്പാടം ഭാഗത്ത് റോഡിൽ കിടന്നിരുന്ന പാറപ്പൊടി പൊലീസി‍ൻെറ നേതൃത്വത്തിൽ നീക്കി. ഈ ഭാഗത്ത് 200മീറ്റർ നീളത്തിൽ കോൺക്രീറ്റ് കട്ടകളാണ് വിരിച്ചിരിക്കുന്നത്. ഏഴോളം ക്രഷറുകളും രണ്ട് ഇഷ്ടിക കളങ്ങളും ഇവിടെ മാത്രം പ്രവർത്തിക്കുന്നുണ്ട്. ടാർപായ ഉപയോഗിച്ച് മൂടാതെ നിയമം ലംഘിച്ച് ഈ സ്ഥാപനങ്ങളിൽനിന്ന് പോകുന്ന ടോറസ്-ടിപ്പർ വാഹനങ്ങളിൽനിന്നാണ് പാറപ്പൊടി റോഡിൽ വീഴുന്നത്. ഓരോ വാഹനങ്ങൾ പോകുമ്പോഴും കോടമഞ്ഞ് ഉയരുന്ന പോലെയാണ് റോഡിൽ പൊടിപടലങ്ങൾ ഉയരുന്നത്. ടൂവീലർ,ഓട്ടോ, കാൽനട- ബസ് യാത്രക്കാർ വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. നിരവധി സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ദിനേന രാപ്പകൽ ഇതിലെ കടന്ന് പോകുന്നത്. പാസഞ്ചേഴ്സ് അസോസിയേഷെ‍ൻെറ പരാതിയെ തുടർന്ന് ഐ.പി.എസ്​.ട്രെയിനി അരുൺ കെ. പവിത്ര‍ൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി തൊഴിലാളികളെ കൊണ്ട് റോഡ് വെള്ളമൊഴിച്ച്​ കഴുകി വൃത്തിയാക്കി. ചിത്രം-- കാലടി-മഞ്ഞപ്ര റോഡിൽ കുഴിയമ്പാടം ഭാഗത്ത് റോഡിൽ കിടന്നിരുന്ന പാറപ്പൊടി പൊലീസി‍ൻെറ നേതൃത്വത്തിൽ വൃത്തിയാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story