Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:40 AM IST Updated On
date_range 28 May 2022 5:40 AM ISTസർക്കാർ നടപടി സ്വീകരിക്കണം -കെ.സി.ബി.സി മദ്യവിരുദ്ധ സമിതി
text_fieldsbookmark_border
കോതമംഗലം: സമൂഹത്തിന് വിനാശകരമായ മദ്യനയം തിരുത്താനും ലഹരികളുടെ വിനാശകരമായ കടന്നുകയറ്റം അവസാനിപ്പിക്കാനും കേരള സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കമ്മിറ്റി. അടച്ചിട്ട മദ്യശാലകൾ തുറക്കാനും പുതിയവ തുടങ്ങാനുമുള്ള സർക്കാർ നയത്തിനെതിരെയും കമ്മിറ്റി പ്രതിഷേധിച്ചു. ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ മാരക മയക്കുമരുന്നുകളാണ് എക്സൈസ് വകുപ്പ് പിടികൂടുന്നത്. ഭാവിതലമുറയുടെ ജീവിതം ദുസ്സഹമായിത്തീരുന്നെന്നും ചൂണ്ടിക്കാട്ടി. രൂപത ഡയറക്ടർ ജയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. ബേബി സേവ്യർ, ജോണി കണ്ണാടൻ, ജോബി ജോസഫ്, ജോർജുകുട്ടി, ജോസ് കൈതമന, സുനിൽ സോമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story