Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് മോഷണം; പ്രതിയെ പിതാവിനൊപ്പം ജാമ്യത്തിൽ വിട്ടു

text_fields
bookmark_border
ആലുവ: കെ.എസ്.ആർ.ടി.സി ബസ് മോഷണക്കേസ്​ പ്രതിയെ പിതാവിനൊപ്പം ജാമ്യത്തിൽ വിട്ടു. മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലെ രേഖകൾ ഹാജരാക്കിയതിനെത്തുടർന്നാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ 32കാരനെ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പിതാവിനൊപ്പം ജാമ്യത്തിൽ വിട്ടത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇയാളെ ആലുവ പൊലീസ് ഹാജരാക്കിയത്. ഈ സമയം തിരൂർ ഗവ. മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ ചികിത്സിക്കുന്നതിന്‍റെ രേഖകൾ പിതാവ് കോടതിയിൽ ഹാജരാക്കി. മനോനില തെറ്റിയവരുടേതിന് സമാനമായി പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിക്കുന്നതെന്ന് ആലുവ പൊലീസും കോടതിയിൽ റിപ്പോർട്ട് നൽകി. മോഷണക്കേസായിട്ടും ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബസുമായി ഇയാൾ എറണാകുളത്തേക്ക് പോയത്. ആലുവ - കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന ആലുവ ഡിപ്പോയിലെ ആർ.എസ്.സി 806 ബസാണ് മോഷണം പോയത്. കലൂർ വരെയുള്ള യാത്രയിൽ പല വാഹനങ്ങളിൽ ബസ് ഇടിച്ചിരുന്നു. എന്നാൽ, ഈ വാഹനങ്ങൾക്കൊന്നും കാര്യമായ തകരാറുകളുണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story