Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:35 AM IST Updated On
date_range 28 May 2022 5:35 AM ISTകൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു *പുഴയിൽ അകപ്പെട്ടത് കൂട്ടുകാർ മറച്ചുവെച്ചു
text_fieldsbookmark_border
കളമശ്ശേരി: കളികഴിഞ്ഞ് കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഏലൂർ കണപ്പിള്ളി കരിപ്പൂർ വീട്ടിൽ പരേതനായ സെബാസ്റ്റ്യൻ മകൻ എബിൻ സെബാസ്റ്റ്യനാണ് (15) മുങ്ങി മരിച്ചത്. കുട്ടി മടങ്ങിവരാത്തതിനാൽ അമ്മ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുങ്ങി മരിച്ചതാണെന്ന് അറിയുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് എബിൻ ഫുട്ബാൾ കളിക്കാൻ പോയത്. സന്ധ്യയായിട്ടും മടങ്ങിവരാതായതോടെ മാതാവ് ശ്രുതി കൂട്ടുകാരായ കുട്ടികളോട് തിരക്കിയെങ്കിലും ഭയംകൊണ്ട് അവരാരും അറിയില്ല എന്ന മറുപടിയാണ് നൽകിയത്. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ കൂട്ടുകാരെ ചോദ്യം ചെയ്തപ്പോൾ കളി കഴിഞ്ഞശേഷം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആഴം കൂടിയ ഭാഗത്ത് എബിൻ അകപ്പെട്ടതായും കൂട്ടത്തിൽ ഒരാൾ എബിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും കുട്ടികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. തുടർന്ന് പുഴയിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പള്ളി സെന്റ് ജോർജ് സ്കൂൾ വിദ്യാർഥിയാണ് എബിൻ. സഹോദരി: ഏയ്ഞ്ചൽ. EKD ABIN 15 KALA 1 എബിൻ സെബാസ്റ്റ്യൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
