Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:34 AM IST Updated On
date_range 28 May 2022 5:34 AM ISTപൊലീസുകാരന്‍റെ വിരൽ കടിച്ചുമുറിച്ചയാൾക്ക് ഏഴുവർഷം തടവ്
text_fieldsbookmark_border
ആലപ്പുഴ: പൊലീസുകാരന്‍റെ കൈവിരൽ കടിച്ചുമുറിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവും 50,000 രൂപ പിഴയും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം കമ്പിവളപ്പ് വീട്ടിൽ കണ്ണനെയാണ് (32) ആലപ്പുഴ അസിസ്റ്റന്‍റ് സെഷൻസ് കോടതി ജഡ്ജി വി. മഞ്ജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി ശിക്ഷ അനുഭവിക്കണം. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന കിഷോർ കുമാറിന്‍റെ വിരലാണ് കണ്ണൻ കടിച്ചുമുറിച്ചത്. 2017 മാർച്ച് 16നാണ് സംഭവം. ഭാര്യയെ ഉപദ്രവിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കണ്ണനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് കിഷോറിനെ ഉപദ്രവിച്ചത്. ഐ.പി.സി 333ാം വകുപ്പ് പ്രകാരം പൊതുസേവകൻ എന്ന നിലയിൽ കടമ നിർവഹിക്കുന്നതിനിടെ ചുമതല തടസ്സപ്പെടുത്തി കഠിനമായി വേദനിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ല ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ സഫിയ ഹാരീസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story