Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയും ഇറ്റലിയിലെ...

കൊച്ചിയും ഇറ്റലിയിലെ മെസ്സിന നഗരവുമായി സഹകരണം ഐ.യു.ആര്‍.സി പദ്ധതിക്ക്​ ധാരണാപത്രം ഒപ്പിട്ടു

text_fields
bookmark_border
കൊച്ചി: യൂറോപ്യന്‍ യൂനിയന്‍ ഇന്‍റര്‍നാഷനല്‍ അര്‍ബന്‍ കോഓപറേഷന്‍ (ഐ.യു.ആര്‍.സി) പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരവും ഇറ്റലിയിലെ മെസ്സിന നഗരവും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. കോര്‍പറേഷന് വേണ്ടി മേയര്‍ അഡ്വ.എം. അനില്‍കുമാറും മെസ്സിന നഗരത്തിനുവേണ്ടി ഇന്‍റര്‍നാഷനല്‍ പ്രോജക്ട്​ പ്രോഗ്രാം കോഓഡിനേറ്ററുമാണ്​ ഒപ്പിട്ടത്​. കാലാവസ്ഥാ വ്യതിയാനം, പ്രളയ മാനേജ്മെന്‍റ് എന്നിവ അടക്കമുള്ള പ്രധാന മേഖലകളില്‍ സഹകരിക്കുന്നതിനാണ് നഗരങ്ങള്‍ തമ്മില്‍ ധാരണയായത്. പ്രതിനിധിസംഘം സംസ്ഥാന ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ നടപ്പാക്കുന്ന പ്രളയ മുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്‍റ് അതോറിറ്റി സന്ദര്‍ശിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സന്ദര്‍ശിച്ച് ട്രസ്റ്റ് ചെയര്‍പേഴ്​സൻ ഡോ. എം. ബീനയുമായും മറ്റ്​ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. മെസ്സിന നഗരത്തിലെ പോര്‍ട്ട് അതോറിറ്റി പ്രസിഡന്‍റുമായും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്​സൻ ആശയവിനിമയം നടത്തി. രണ്ട് പോര്‍ട്ടുകളും വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് തത്ത്വത്തില്‍ ധാരണയായി. നാലുദിവസത്തെ സന്ദര്‍ശനത്തിനുശേഷം പ്രതിനിധി സംഘം ശനിയാഴ്ച കൊച്ചിയില്‍നിന്നും മടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story