Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:51 AM IST Updated On
date_range 27 May 2022 5:51 AM ISTബസിൽ മോഷണശ്രമം; തമിഴ്നാട് സ്വദേശിനി പിടിയിൽ
text_fieldsbookmark_border
പള്ളുരുത്തി: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയായ വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തമിഴ്നാട് പൊള്ളാച്ചി ജ്യോതി നഗറിൽ ഭഗവതിയമ്മയാണ് (22) പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പെരുമ്പടപ്പ് സ്വദേശിനിയായ ബേബിയെന്ന വീട്ടമ്മയുടെ നാല് പവൻ വരുന്ന മാലയാണ് ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്. വീട്ടമ്മ തുറവൂരിൽനിന്ന് മടങ്ങി വരവെ ബസിൽനിന്ന് ഇറങ്ങുമ്പോൾ തിരക്കുണ്ടാക്കി പിന്നിൽനിന്ന് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബസിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ചിത്രം: വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ ഭഗവതിയമ്മ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
