Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:51 AM IST Updated On
date_range 27 May 2022 5:51 AM ISTവീടുകൾ കേന്ദ്രീകരിച്ച് പ്രചാരണവുമായി ഉമ തോമസ്
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിൽനിന്നായിരുന്നു വ്യാഴാഴ്ച യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ പര്യടനം ആരംഭിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പര്യടനം ഉദ്ഘാടനം ചെയ്തു. എം.പിമാരായ ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ബെന്നി ബഹനാൻ എന്നിവർ സന്നിഹിതരായി. നിലംപതിഞ്ഞിമുകളിൽ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു വോട്ടഭ്യർഥന. പിന്നീട് മേത്തർ വില്ലയിലെത്തി കണ്ണങ്കേരി കോളനിയിലും പ്രചാരണം നടത്തി. സമീപത്തെ ഫ്ലാറ്റുകളിലും കയറി വോട്ട് ചോദിച്ചു. ഉമക്കൊപ്പം ഹൈബി ഈഡൻ എം.പിയും ഉണ്ടായിരുന്നു. മനയ്ക്കകടവിൽനിന്ന് ആരംഭിച്ച പര്യടനം ഇടച്ചിറ ജങ്ഷൻ, ഇൻഫോ പാർക്ക്, കുഴിക്കാട്ടുമൂല, നിലംപതിഞ്ഞിമുകൾ, കണ്ണങ്കേരി, തൂതിയൂർ, സുരഭി നഗർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി വൈകി കാക്കനാട് ജങ്ഷനിൽ സമാപിച്ചു. ഓരോ സ്വീകരണ പോയന്‍റിലും ആവേശം നിറഞ്ഞ ജനപങ്കാളിത്തമാണ് സ്ഥാനാർഥിക്ക് അഭിവാദ്യം അർപ്പിക്കാൻ ഉണ്ടായിരുന്നത്. ഇടച്ചിറ ജങ്ഷനിൽ കെ.പി.എ. മജീദ് എം.എൽ.എ സ്ഥാനാർഥി പര്യടനത്തിൽ അഭിവാദ്യം അർപ്പിച്ച് എത്തിയത് യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകർന്നു. കണ്ണങ്കേരി കോളനിയിൽ ടി.വി. ഇബ്രാഹീം എം.എൽ.എയും പ്രചാരണത്തിൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story