Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രചാരണച്ചൂടിൽ എ.എൻ....

പ്രചാരണച്ചൂടിൽ എ.എൻ. രാധാകൃഷ്ണൻ

text_fields
bookmark_border
കൊച്ചി: പേട്ട സ്ക്വയറിൽ നിന്നാണ്​ വ്യാഴാഴ്ച എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്‍റെ തുറന്ന വാഹന പര്യടനം തുടങ്ങിയത്​. തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് എൽ.ഡി.എഫ് സ്ഥാനാർഥി തള്ളപ്പെടുമെന്നും രാധാകൃഷ്ണൻ അട്ടിമറി വിജയം നേടുമെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ പറഞ്ഞു. രാവിലെ എട്ടിന് ആരംഭിച്ച ഗൃഹ സമ്പർക്കം പനമ്പിള്ളി നഗറിൽനിന്നാണ് ആരംഭിച്ചത്. തുടർന്ന് തൈക്കൂടത്ത് നിരവധി വീടുകളിലെത്തി വോട്ട് അഭ്യർഥിച്ചു. എറണാകുളം - വരാപ്പുഴ അതിരൂപത ഡോ. ജോസഫ് കളത്തിൽ പറമ്പിലിനെ സന്ദർശിച്ച് പിന്തുണ തേടി. പൂണിത്തുറ കൊട്ടാരം, മുക്കോട്ടി അമ്പലം, വളപ്പിൽ കടവ്, കൊരങ്ങാത്ത് തെക്ക്, പേട്ട ജങ്ഷൻ, ഭുവനേശ്വരി അമ്പലം, ചമ്പക്കര ജങ്ഷൻ, വലിയ പള്ളി, മണവേലി, സെനോറെ പള്ളി റോഡ്, കോർപറേഷൻ കോളനി, പൊന്നേത്ത് അമ്പലം, ചിലവന്നൂർ റോഡ്, ചിലവന്നൂർ ബണ്ട് റോഡ്, പണ്ടാരചിറ, സെന്റ് ജോസഫ് ചർച്ച്, ഗ്യാസ് പ്ലാന്റ് ജങ്ഷൻ, വിദ്യാനഗർ, ഗിരിനഗർ മുപ്പത്തിരണ്ടര സെന്റ് കോളനി, എൻ.എസ്.എസ് കരയോഗം കടവന്ത്ര, പഞ്ചായത്ത് ജങ്ഷൻ, പനമ്പിള്ളി നഗർ, ആലിബാബ ഹോട്ടൽ, തുണ്ടിയിൽ ലൈൻ, മനോരമ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കടവന്ത്രയിലായിരുന്നു സമാപനം. പാലാരിവട്ടം മണ്ഡലം പ്രസിഡന്റ് ഷിബു ആന്റണി, ജനറൽ സെക്രട്ടറി സി. നന്ദകുമാർ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി. EC nda -എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ​ ചമ്പക്കര മേഖലയിലെ പര്യടനത്തിൽ ലഭിച്ച സ്വീകരണങ്ങളിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story