Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:49 AM IST Updated On
date_range 27 May 2022 5:49 AM ISTതട്ടിപ്പുകാരുമായുള്ള പ്രചാരണം ജനങ്ങളോടുള്ള വെല്ലുവിളി -മുഹമ്മദ് ഷിയാസ്
text_fieldsbookmark_border
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പുകേസിലെ പ്രതികളുമായി സി.പി.എം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന മന്ത്രിമാരുടെ താമസവും ഭക്ഷണവും പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ നിഷാദിന്റെ വീട്ടില്‍ നിന്നാണ്. പതിനാല് കോടി രൂപ ജില്ല ഭരണകൂടത്തില്‍നിന്നും തട്ടിയെടുത്ത സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അന്‍വറും ഭാര്യയും സി.ഐ.ടി.യു നേതാവ് നിധിന്‍, എൻ.ജി.ഒ നേതാവ് വിഷ്ണുപ്രസാദ് തുടങ്ങിയവരാണ് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story