Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:48 AM IST Updated On
date_range 27 May 2022 5:48 AM ISTഎൻ.ഡി.എ പ്രകടനപത്രിക പ്രകാശനം
text_fieldsbookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്‍റെ പ്രകടനപത്രിക പ്രകാശനം ചെയ്ത് കടവന്ത്ര സ്വദേശിനിയായ ശുചീകരണ തൊഴിലാളി തങ്കമണി. ആദ്യമായാണ് ഒരു വേദിയിൽ സംസാരിക്കുന്നതെന്നും എണീറ്റ് നടക്കാൻ പറ്റുന്ന കാലമത്രയും പണി എടുത്ത് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. 5000 രൂപ നൽകി വാടകവീട്ടിലാണ് താമസം. സർക്കാറിൽനിന്ന് ഒരു വീട് കിട്ടാൻ വർഷങ്ങളായി ഓഫിസുകൾ കയറി ഇറങ്ങുന്നു. ഒന്നും ശരിയാകുന്നില്ല. തങ്കമണിക്ക് വീട് നൽകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story