Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു 

text_fields
bookmark_border
മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു 
cancel
വൈപ്പിൻ: ഞാറക്കൽ മഞ്ഞനക്കാട് പുഴയിൽ രാത്രി തനിയെ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. നായരമ്പലം വെളിയത്തുപറമ്പ് ബീച്ചിൽ പൂവത്തുംപറമ്പിൽ ജബ്ബാറാണ്​ (60) മരിച്ചത്. വ്യാഴാഴ്ച രാവിലെ പുഴയിൽ വഞ്ചി അനാഥമായി ഒഴുകുന്നത് കണ്ട സമീപത്തെ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തവെ സമീപത്തുതന്നെ നീട്ടുവലയിൽ കുടുങ്ങി മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലർച്ച ഉണ്ടായ കാറ്റിലും മഴയിലും അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. മാലിപ്പുറത്ത് നിന്ന്​ അഗ്​നിരക്ഷാസേന എത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഖബറടക്കി. ഭാര്യ: റുഖിയ. photo ജബ്ബാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story