Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:46 AM IST Updated On
date_range 27 May 2022 5:46 AM ISTകാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു
text_fieldsbookmark_border
വരാപ്പുഴ: ദേശീയപാത 66ൽ നിയന്ത്രണംവിട്ട . മന്നം വെടിമറ തോപ്പിൽ പറമ്പിൽ വീട്ടിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ഹസീനയാണ് (60) മരിച്ചത്. ഇവരുടെ മകൻ അനൂപ് അബ്ദുൽ ഖാദർ (35), അനൂപിന്റെ മക്കളായ മുഹമ്മദ് സഫാൻ (11), മെഹ്റ ഫാത്തിമ (അഞ്ച്) എന്നിവരെ പരിക്കുകളോടെ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ച 1.30യോടെ കൂനമ്മാവ് ചന്തക്കപ്പേളക്ക് സമീപമായിരുന്നു അപകടം. പറവൂർ ഭാഗത്തുനിന്ന് ചേരാനല്ലൂരിലെ മകന്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം. പിന്നാലെ എത്തിയ വാഹനയാത്രികരും വരാപ്പുഴ പൊലീസും ചേർന്നാണ് ഇവരെ വണ്ടിയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് വരാപ്പുഴ പൊലീസ് പറഞ്ഞു. ഹസീനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കി. മറ്റു മക്കൾ: ആഷീഫ്, അൻവർ. പടം accident deth ഹസീന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
