Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:46 AM IST Updated On
date_range 27 May 2022 5:46 AM ISTപണിതീരാതെ ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്
text_fieldsbookmark_border
ആലുവ: നിർമാണം നീളുന്ന കെ.എസ്.ആർ.ടി.സി ആലുവ സ്റ്റാൻഡിൽ ബസുകൾക്കോ യാത്രക്കാർക്കോ സുരക്ഷിതത്വമില്ല. വ്യാഴാഴ്ച പട്ടാപ്പകലാണ് സ്റ്റാൻഡിൽനിന്ന് ബസ് മോഷണം പോയത്. ഗാരേജിൽനിന്നാണ് ഫാസ്റ്റ് പാസഞ്ചർ ബസ് മോഷണം പോയത്. ഉച്ചക്ക് 1.30ന് കോഴിക്കോടേക്ക് സർവിസ് നടത്തേണ്ടിയിരുന്ന ആർ.എസ്.കെ 806 നമ്പർ ബസാണ് മോഷ്ടിക്കപ്പെട്ടത്. എറണാകുളം ഭാഗത്തേക്കാണ് മോഷ്ടാവ് ദേശീയപാതയിലൂടെ ബസുമായി പോയത്. കലൂരിൽ വെച്ച് കാറിൽ മുട്ടിയതിനെ തുടർന്ന് രക്ഷപ്പെടാൻ ഉൾവഴിയിലേക്ക് ബസ് കയറ്റി. എന്നാൽ, ഇവിടെയും വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസ് നാട്ടുകാർ തടഞ്ഞു. ഉടനെ മോഷ്ടാവ് ഇറങ്ങി ഓടി. പിന്നീട് പൊലീസ് മോഷ്ടാവിനെ പിടികൂടി. ടെർമിനൽ നിർമാണം അവസാനഘട്ടത്തിലാണ്. എന്നാൽ, അനുബന്ധ നിർമാണ പ്രവൃത്തികളുടെ അനുമതി കൃത്യമായി ലഭിക്കാത്തതാണ് നിർമാണം വൈകുന്നതിന് ഇടയാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. എം.എൽ.എയുടെ പ്രശ്നം മൂലമാണ് നിർമാണം വൈകുന്നതെന്ന് എൽ.ഡി.എഫ് ആരോപിക്കുമ്പോൾ സർക്കാറിന്‍റെ അനാസ്ഥ മൂലമാണ് നിർമാണം പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് യു.ഡി.എഫും ആരോപിക്കുന്നു. ഒരേസമയം 30 ബസുകൾക്ക് പാർക്കിങ് സൗകര്യമുള്ളതാണ് ടെർമിനൽ. ഈ കെട്ടിടത്തിൽ എട്ട് കടമുറികളുമുണ്ട്. പാർക്കിങ് ഏരിയയുടെ ഒരു ഭാഗത്ത് ഷീറ്റ് കെട്ടിമറച്ചാണ് ഇപ്പോൾ സ്‌റ്റാൻഡ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്ക് നിൽക്കാൻ പോലും ആവശ്യത്തിന് ഇടമില്ല. ക്യാപ്ഷൻ ea yas3 ksrtc നിർമാണം പൂർത്തിയാകാത്ത ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
