Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാറ്റ്​ കുറഞ്ഞ്​ കവല...

മാറ്റ്​ കുറഞ്ഞ്​ കവല പ്രസംഗങ്ങൾ; നേതാക്കളുടെ ഭവന സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച്​ മുന്നണികൾ

text_fields
bookmark_border
കൊച്ചി: പതിവ്​ തെറ്റാതെ കവല പ്രസംഗങ്ങളുണ്ടെങ്കിലും തൃക്കാക്കരയിൽ പ്രചാരണരംഗത്ത്​ ഇതിന്​ മാറ്റ്​ കുറവാണ്​. ഇരു മുന്നണിയുടെയും നേതാക്കളും മന്ത്രിമാരടക്കം ജനപ്രതിനിധികളും ഭവന സന്ദർശനങ്ങളിലും കുടുംബയോഗങ്ങളിലും മുഴുകിയതോടെ കവലകൾ തോറും മൈക്ക്​ കെട്ടി പറയുന്ന വാദങ്ങൾക്കും വാഗ്ദാനങ്ങൾക്കും പഴയതുപോലെ കേൾവിക്കാരില്ല. കവല പ്രസംഗങ്ങൾ ചടങ്ങു മാത്രമായി മാറുമ്പോൾ സ്ഥാനാർഥികളുടെയും മുന്നണി ​പ്രവർത്തക​രു​ടെയും പ്രതീക്ഷയും ശ്രദ്ധയും വീട്ടുകാരുമായി​ നേതാക്കൾ നേരിട്ട്​ നടത്തുന്ന കൂടിക്കാഴ്ചകളിലാണ്​. തെരഞ്ഞെടുപ്പ്​ വിജ്ഞാപനത്തിനും സ്ഥാനാർഥി പ്രഖ്യാപനത്തിനും പിന്നാലെ അണികൾക്കൊപ്പം സ്ഥാനാർഥികൾക്കുതന്നെ പരമാവധി പേരെ നേരിൽ കണ്ട്​ വോട്ട്​ തേടാൻ അവസരം ലഭിച്ചിരുന്നു. പ്രചാരണം ആരംഭിച്ചതോടെ മണ്ഡലത്തിലേക്ക്​ ഒഴുകിയെത്തിയ സംസ്ഥാന നേതാക്കളും ഭവന സന്ദർശനത്തി​ലേക്കാണ്​ തിരിഞ്ഞത്​. ജനക്കൂട്ടത്തെ ആകർഷിക്കാൻ ശേഷിയുള്ള ഗ്ലാമർ പ്രചാരകരായ നേതാക്കളെ പ്രധാന കേന്ദ്രങ്ങളിൽ പ്രസംഗത്തിനായും കരുതിവെച്ചു. ജില്ല, പ്രാദേശിക നേതാക്കളാണ്​ കവല പ്രസംഗങ്ങളിൽ സജീവമായുള്ളത്​. ഓരോ മേഖലകൾ കേന്ദ്രീകരിച്ച്​ എം.എൽ.എമാരും മറ്റും തമ്പടിച്ചാണ്​ പ്രവർത്തനം. എൽ.ഡി.എഫാണ്​ ജനപ്രതിനിധികളെ ഉപയോഗിച്ച്​ വീടുകയിറിയുള്ള പ്രചാരണത്തിൽ മുന്നിൽ. സ്ഥാനാർഥികൾക്കും മുന്നണിക്കും നേതാക്കൾക്കുമെതിരായ ആരോപണങ്ങളെയും കുപ്രാചരണങ്ങളെയും തിരുത്താനും വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലൂടെ കഴിയുന്നു​വെന്നാണ്​ മുന്നണി നേതാക്കൾ പറയുന്നത്​. എം.എൽ.എമാരടക്കം നേതാക്കളിൽനിന്നുതന്നെ ഇതുസംബന്ധിച്ച വിശദീകരണവും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ച ഉറപ്പും നേരിട്ടു ലഭിക്കുന്നത്​ ജനങ്ങളിൽ കൂടുതൽ വിശ്വാസ്യതയുണ്ടാക്കാൻ സഹായിക്കുന്നുണ്ട്​. തെരഞ്ഞെടുപ്പ്​ അടുത്തതോടെ സ്ലിപ്പുകൾ വിതരണം ചെയ്യുന്ന സ്ക്വാഡുകൾ പോലും ഏതെങ്കിലും എം.എൽ.എയെയോ അറിയപ്പെടുന്ന​ നേതാവിനെയോ ഉൾപ്പെടുത്തിയത്​ പ്രവർത്തിക്കുന്നത്​. ഇത്തവണത്തെ ​പ്രചാരണം വോട്ടർമാരും ശരിക്കും ആസ്വദിക്കുന്നുവെന്നാണ്​ കാക്കനാട്​ സ്വദേശിയായ ഒരു വോട്ടർ 'മാധ്യമ'ത്തോട്​ പറഞ്ഞത്​. അറിയാനും പറയാനുമുള്ളത്​ വീട്ടിലെത്തുന്ന നേതാക്കളിൽനിന്ന്​ നേരിട്ട്​ ലഭിക്കുമ്പോൾ കവല പ്രസംഗങ്ങൾക്ക്​ ചെവികൊടുക്കേണ്ട ആവശ്യം വരുന്നില്ലെന്നാണ്​ വോട്ടർമാരുടെ അഭിപ്രായം. പി.എ. സുബൈർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story