Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ണൂരിൽ വാഹനാപകടം;...

മണ്ണൂരിൽ വാഹനാപകടം; വയോധികൻ മരിച്ചു

text_fields
bookmark_border
മണ്ണൂരിൽ വാഹനാപകടം; വയോധികൻ മരിച്ചു
cancel
കോലഞ്ചേരി: മണ്ണൂരിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. മഴുവന്നൂർ എടപ്പാട്ട് സഹദേവനാണ്​ (74) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് അപകടം. മണ്ണൂർ പരത്തുവയലി പടി പെട്രോൾ പമ്പിന് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തിന്‍റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറി. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശാരദ. മക്കൾ: സന്ദീപ്, സബിത, സഞ്ജു. മരുമക്കൾ: അഞ്ജു, ബിനു, ശ്രീജിത്ത്‌. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനു ശേഷം വസതിയിൽ. ഫോട്ടോ: സഹദേവൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story