Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരിയാറിന്‍റെ തീരം...

പെരിയാറിന്‍റെ തീരം ഇടിയുന്നു; പ്രദേശവാസികൾ ആശങ്കയിൽ

text_fields
bookmark_border
പെരിയാറിന്‍റെ തീരം ഇടിയുന്നു; പ്രദേശവാസികൾ ആശങ്കയിൽ
cancel
പറവൂർ: ശക്തമായ മഴയിൽ പെരിയാറിന്‍റെ തീരം ഇടിയുന്നത് പരിസരവാസികളെ ആശങ്കയിലാക്കി. നഗരസഭ ഒമ്പതാം വാർഡ് പരിധിയിലെ വെടിമറ മുതൽ പടിഞ്ഞാട്ട് കരിവേലിപ്പറമ്പ് വരെയുള്ള 500 മീറ്റർ നീളത്തിലാണ് തീരം വൻതോതിൽ ഇടിഞ്ഞത്. പ്രദേശത്ത് നാൽപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. തീരം ഇടിയുന്നത് തടയുന്നതിനായി സ്ഥലത്തിന്‍റെ ഉടമകളായ പലരും വർഷങ്ങൾ മുമ്പ് കരിങ്കൽ ചിറ കെട്ടി തീരം സംരക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഈ ചിറകളിൽ ഭൂരിഭാഗം പെരിയാറിലേക്ക് മറിഞ്ഞു വീഴുകയും ചിലത് പെരിയാറിലേക്ക് താഴ്ന്നു പോവുകയും ചെയ്തു. ഇതിനെ തുടർന്നാണ് തീരം വലിയ തോതിൽ ഇടിയാൻ തുടങ്ങിയതെന്ന് വാർഡ് കൗൺസിലർ സി.എസ്. സജിത പറഞ്ഞു. തീരം ഇടിഞ്ഞ് തുടങ്ങിയ 500 മീറ്റർ നീളത്തിൽ ചിറകെട്ടി സംരക്ഷിക്കാൻ ഇറിഗേഷൻ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പടം EA PVR mazhayil 3 വെടിമറ - കരിവേലിപ്പറമ്പ് പെരിയാറിന്‍റെ തീരം ഇടിഞ്ഞ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story